തടിയമ്പാട് ടൗണില്‍ ശുചിമുറി മാലിന്യം ഒഴുകുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍  

തടിയമ്പാട് ടൗണില്‍ ശുചിമുറി മാലിന്യം ഒഴുകുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍  

Jun 23, 2026 - 14:40
 0
തടിയമ്പാട് ടൗണില്‍ ശുചിമുറി മാലിന്യം ഒഴുകുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍  
This is the title of the web page

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍നിന്ന് തടിയമ്പാട് ടൗണിലേക്ക് ശുചിമുറി മാലിന്യം  ഒഴുകുന്നു. ഇത് മൂലം ദുര്‍ഗന്ധത്തിലും ആരോഗ്യഭീഷണിയിലും വലയുകയാണ് പ്രദേശവാസികള്‍. ആഴ്ചകളായി തുടരുന്ന പ്രശ്‌നം മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദിവസേന ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. പരാതിയെ തുടര്‍ന്ന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കെട്ടിട ഉടമ സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്‌തെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായില്ല. കെട്ടിടത്തിന് അടിയില്‍നിന്നും സെപ്റ്റിക് ടാങ്കിലേക്ക് ശക്തമായ ഉറവയുള്ളതിനാലാണ് മലിനജലം വീണ്ടും പുറത്തേക്ക് ഒഴുകുന്നതെന്നാണ് കെട്ടിട ഉടമയുടെ വിശദീകരണം. സാംക്രമിക രോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്നത് ഗുരുതര ആരോഗ്യ ഭീഷണിയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി മറ്റൊരു വലിയ കുഴി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിക്കുമെന്ന് കെട്ടിട ഉടമ അറിയിച്ചു. ടൗണിന്റെ പ്രധാന ഭാഗത്ത് പോലും ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നാണ് ആക്ഷേപം. അതേസമയം ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര പ്രതിരോധ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണമെന്നും രോഗവ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ഇടപെടണമെന്നും വ്യാപാരികളും തൊഴിലാളികളും ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow