അണക്കരയില്‍ കെഎസ്ഇബി ഓവര്‍സീയറെ കരാറുകാരന്‍ മര്‍ദിച്ചതായി പരാതി  

അണക്കരയില്‍ കെഎസ്ഇബി ഓവര്‍സീയറെ കരാറുകാരന്‍ മര്‍ദിച്ചതായി പരാതി  

Jun 23, 2026 - 14:57
 0
അണക്കരയില്‍ കെഎസ്ഇബി ഓവര്‍സീയറെ കരാറുകാരന്‍ മര്‍ദിച്ചതായി പരാതി  
This is the title of the web page

ഇടുക്കി: കെഎസ്ഇബി ഓഫീസില്‍ കയറി ഓവര്‍സീയറെ കരാറുകാരന്‍ മര്‍ദിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയും കെഎസ്ഇബി അണക്കര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയറുമായ വിദ്യാസാഗറിനാണ് മര്‍ദനമേറ്റത്. അണക്കര സ്വദേശിയായ കരാറുകാരന്‍ റോണി എബ്രഹാമിനെതിരെയാണ് കുമളി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് മര്‍ദനം നടന്നതായി പരാതിയില്‍ പറയുന്നത്. കരാറുകാരനായ റോണിയുടെ വാഹനമാണ് കെഎസ്ഇബിക്ക് വേണ്ടി ഉപയോഗിക്കുന്നത്. വൈദ്യുതി തടസവുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ പോകുന്നതിനുവേണ്ടി പലവട്ടം കരാറുകാരനെ വിളിച്ചിട്ടും വരാത്ത വിവരം ഓവര്‍സീയര്‍ സബ് എന്‍ജിനീയറെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് റോണി എബ്രഹാം ഓഫീസിലെത്തി മര്‍ദിച്ചതെന്നാണ് പരാതി. എന്നാല്‍ ഓവര്‍സീയറെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ചെറിയ വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായെതെന്നും കരാറുകാരനായ റോണി എബ്രഹാം അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow