കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു
കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനംചെയ്തു
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയും വിവിധ ക്ലബ്ബുകളും ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡി ഉത്സവം ഫെയിം രാജേഷ് ലാല്‍ ഉദ്ഘാടനംചെയ്തു. കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധതയും ശാസ്ത്ര അഭിരുചിയും സാങ്കേതികവിദ്യകളിലുള്ള പരിജ്ഞാനവും ഉറപ്പാക്കുന്നതിനായി വൈവിധ്യങ്ങളായ കലാപരിപാടികള്‍ സമ്മേളനത്തില്‍ നടന്നു. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 12ലേറെ ക്ലബ്ബുകളിലെ ക്യാപ്റ്റന്‍ മാര്‍ക്ക് ബാഡ്ജ് നല്‍കി ഔദ്യോഗികമായ ചാര്‍ജ് ഏല്‍പ്പിച്ചു. തുടര്‍ന്ന് രാജേഷ് ലാലിന്റെ നേതൃത്വത്തില്‍ ഗാനമേളയും പിന്നണിഗായകര്‍ ശരവണന്‍ ശിവനന്ദ എന്നിവരുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് നടന്നു. പ്രഥമാധ്യാപിക സിസ്റ്റര്‍ സില്‍വിയ ജോസ് അധ്യക്ഷയായി. അധ്യാപക പ്രതിനിധി ജോസ്മി ജോസ്, ബെന്‍ ജോഷി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?