അണക്കര പ്രതീക്ഷ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

അണക്കര പ്രതീക്ഷ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Mar 26, 2026 - 14:47
 0
അണക്കര പ്രതീക്ഷ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: അണക്കര പ്രതീക്ഷ നികേതന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്തു. പൊടിമറ്റം സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റോസി ട്രീസ അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നിറപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍ സദസിന്റെ നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി മരിയ, അണക്കര സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് പീടികയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ്‌സിറ്റി പ്രസിഡന്റ് റെജി മാത്യു, ജെസിഐ സഹ്യാദ്രി അണക്കര മുന്‍ പ്രസിഡന്റ് ഡോ. പ്രിന്‍സ് ഫ്രാങ്കോ, അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, പിടിഎ പ്രസിഡന്റ് എബ്രഹാം ടി ഡി, എംപിടിഎ പ്രസിഡന്റ് ജിക്‌സി മാത്യു, മാനേജര്‍ സിസ്റ്റര്‍ ഫിലോ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow