മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണം: പത്താംക്ലാസ് വിദ്യാര്‍ഥിക്ക് കടിയേറ്റു

മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണം: പത്താംക്ലാസ് വിദ്യാര്‍ഥിക്ക് കടിയേറ്റു

Mar 26, 2026 - 13:00
 0
മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണം: പത്താംക്ലാസ് വിദ്യാര്‍ഥിക്ക് കടിയേറ്റു
This is the title of the web page

ഇടുക്കി: മൂന്നാറില്‍ തെരുവ് നായ ആക്രമണത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജങ്ഷനില്‍ വച്ചാണ് ആക്രമണമുണ്ടായത്. സ്‌കൂള്‍ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് ഹെഡ്മിസ്ട്രസ് എസ് ജയലക്ഷ്മി പറഞ്ഞു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം വര്‍ധിക്കുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. മുമ്പും വിനോദ സഞ്ചാരികള്‍ക്കടക്കം കടിയേറ്റിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇവറ്റകള്‍ ആക്രമണകാരികളാകുന്നത്. കാല്‍ നടയാത്രികരും ഇരുചക്രവാഹനയാത്രികരുമാണ് തെരുവ് നായ ശല്യത്തിന്റെ പ്രതിസന്ധി കൂടുതലായി അനുഭവിക്കുന്നത്. നായ്ക്കളെ ഭയന്ന് മാത്രമേ രാത്രികാലങ്ങളില്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയു. വിദേശ വിനോദ സഞ്ചാരികളടക്കമെത്തുന്ന മൂന്നാറിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow