കട്ടപ്പന ഗവ ട്രൈബല്‍ സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവം നടത്തി
കട്ടപ്പന ഗവ ട്രൈബല്‍ സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവം നടത്തി
ഇടുക്കി: കട്ടപ്പന ഗവ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവും പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും നടന്നു. എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്സണ്‍ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി, പ്രിന്‍സിപ്പല്‍ മിനി ഐസക്, കൗണ്‍സിലര്‍ ടിജി എം രാജു, പിടിഎ പ്രസിഡന്റ് ഷിയാസ് എ കെ, പ്രോഗ്രാം കണ്‍വീനര്‍ ബിന്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?