കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും വയോക്ഷേമം പദ്ധതി ഉദ്ഘാടനവും നടന്നു

    കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും വയോക്ഷേമം പദ്ധതി ഉദ്ഘാടനവും നടന്നു

Jul 6, 2026 - 16:56
Jul 6, 2026 - 16:57
 0
കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും വയോക്ഷേമം പദ്ധതി ഉദ്ഘാടനവും നടന്നു
This is the title of the web page

ഇടുക്കി: കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കട്ടപ്പന വൈഎംസിഎ സംഘടിപ്പിച്ച കുടുംബസംഗമം, വയോക്ഷേമം പബ്ലിക് റിലേഷന്‍ പദ്ധതി ഉദ്ഘാടനം, പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം
എന്നിവ നടന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പരിപാടി ഉദ്ഘാടനംചെയ്തു. വയോക്ഷേമം പബ്ലിക് റിലേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നാഷണല്‍ റൂറല്‍ വൈഎംസിഎ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് നിര്‍വഹിച്ചു. നാഷണല്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പ്രകാശ് പി തോമസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് സല്‍ജു ജോസഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ജനറല്‍ സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറര്‍ ടി എ സണ്ണി, വൈസ് പ്രസിഡന്റ് ഡെവിസ് ജോസഫ്, സെക്രട്ടറി ലിനോ എസ് പീറ്റര്‍, ജനറല്‍ കണ്‍വീനര്‍ കെ ജെ ജോസഫ് എന്നിവര്‍ ചുമതലയേറ്റു. പ്രയര്‍ ആന്‍ഡ് പ്രോഗ്രാംസ് കണ്‍വീനറായി തോമസ് യു സി, മിഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കണ്‍വീനറായി സിറില്‍ മാത്യു, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കണ്‍വീനറായി ജോര്‍ജി മാത്യു, പാലിയേറ്റീവ് കണ്‍വീനറായി പി എം ജോസഫ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കണ്‍വീനറായി ബിജു എബ്രഹാം, പബ്ലിക് റിലേഷന്‍സ് കണ്‍വീനറായി തോമസ് പി. വി, വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ കണ്‍വീനറായി സിബി പൂമറ്റം, റീജിയണല്‍ പ്രോഗ്രാംസ് കണ്‍വീനറായി ആന്റോ ഷെമില്‍ എന്നിവരും ചുമതലയേറ്റു. പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരെയും അക്കാദമിക് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. നാഷണല്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് റിസോഴ്സ് മൊബൈലൈസേഷന്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം യു സി തോമസ്, റവ. സതീഷ് വില്‍സണ്‍, റവ. ഫാ. ജിതിന്‍ വര്‍ഗീസ്, ഷെമില്‍ എം എ, പി ഡി തോമസ്, ടോമി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. കുടുംബാംഗങ്ങളും വൈഎംസിഎ പ്രവര്‍ത്തകരും വിവിധ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow