ഓപ്പറേഷന്‍ തൂഫാന്‍ വണ്‍ മില്യണ്‍ ഗോള്‍: തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരം നടത്തി
ഓപ്പറേഷന്‍ തൂഫാന്‍ വണ്‍ മില്യണ്‍ ഗോള്‍: തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരം നടത്തി
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്‍ വണ്‍ മില്യണ്‍ ഗോള്‍ ചലഞ്ചിന്റെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തങ്കമണി എസ്‌ഐ സേവ്യര്‍ പി ഡി ഉദ്ഘാടനം ചെയ്തു. ലോകകപ്പ് ആവേശം ലഹരിവിരുദ്ധ പോരാട്ടമാക്കി മാറ്റാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ വണ്‍ മില്യണ്‍ ഗോള്‍' ചലഞ്ചിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. 8, 9, 10 ക്ലാസിലെ കുട്ടികളെ ഡിവിഷന്‍ തിരിച്ചും കൂടാതെ എന്‍സിസി, ലിറ്റില്‍ കൈറ്റ്‌സ് സംഘടനകളിലെ കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളുമാണ് നടത്തിയത്. മത്സരങ്ങളില്‍ വിജയികളായ ടീമുകള്‍ക്ക് ട്രോഫികളും വിതരണം ചെയ്തു. എസ് ഐ ബിജു ബേബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജോണ്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിനു ജോസഫ്, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, സീനിയര്‍ അസിസ്റ്റന്റ് ബിജു തോമസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ സോഷ്യല്‍ സയന്‍സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയി വര്‍ഗീസ്, കായിക അധ്യാപകന്‍ ഫ്രാങ്ക്‌ളിന്‍ വി ഷാജി, ജോബി ജോസഫ്, ജിഷ്‌മോന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?