ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക: മോട്ടോര്‍ കോണ്‍ഫെഡറേഷന്‍ കട്ടപ്പനയിൽ മാര്‍ച്ചും ധര്‍ണയും നടത്തി
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക: മോട്ടോര്‍ കോണ്‍ഫെഡറേഷന്‍ കട്ടപ്പനയിൽ മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി: മോട്ടോര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള (സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു. ഇന്ധന വിലക്കയറ്റം പിന്‍വലിക്കുക, അധിക നികുതി കുറയ്ക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയവും തകര്‍ച്ചയിലാക്കിയ മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ ഓട്ടോ ടാക്സി തൊഴിലാളികളും പ്രവർത്തകരും അണിനിരന്നു.
What's Your Reaction?