വാഴത്തോപ്പ് ഭൂമിയാംകുളം സ്റ്റേഡിയം കാടുകയറി നശിക്കുന്നു 

വാഴത്തോപ്പ് ഭൂമിയാംകുളം സ്റ്റേഡിയം കാടുകയറി നശിക്കുന്നു 

Jul 7, 2026 - 13:01
 0
വാഴത്തോപ്പ് ഭൂമിയാംകുളം സ്റ്റേഡിയം കാടുകയറി നശിക്കുന്നു 
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയത്തിലെ കാടുപടലങ്ങള്‍ വെട്ടിമാറ്റി കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍. കാടുപടലങ്ങള്‍ കയറി ഗ്രൗണ്ടിന്റെ വിസ്തീര്‍ണം ഗണ്യമായി കുറഞ്ഞതോടെ സീനിയര്‍ താരങ്ങള്‍ പരിശീലനത്തിനെത്തുമ്പോള്‍ സ്ഥലപരിമിതി മൂലം കൊച്ചുകുട്ടികള്‍ക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് ഇവിടെ ആധുനിക ടര്‍ഫ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുടര്‍ നടപടിയുണ്ടായിട്ടില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷവും വിഷയത്തില്‍ ഡിവിഷന്‍ മെമ്പര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഭൂമിയാംകുളം ടൂറിസം കേന്ദ്രം കൂടിയായിട്ടും അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രദേശം അവഗണിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്. കാട് മൂടിയ ഭാഗങ്ങളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യം വര്‍ധിച്ചതോടെ കുട്ടികളുടെ സുരക്ഷയും ആശങ്കയിലായി. കളിക്കിടെ പന്ത് കാട്ടിലേയ്ക്ക് തെറിച്ചുപോകുമ്പോള്‍ അത് എടുക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് വലിയ അപകടസാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും യുവാക്കളെ കായികരംഗത്തേക്ക് ആകര്‍ഷിക്കണമെന്ന് എക്‌സൈസ്, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെടെ സ്‌കൂളുകളില്‍ പ്രചാരണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഴത്തോപ്പിലെ കുട്ടികള്‍ക്ക് കളിക്കാന്‍ പോലും സൗകര്യമില്ലാത്തത്. ലഹരിക്കെതിരായ പോരാട്ടത്തില്‍ കായികപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ കളിസ്ഥലം സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാവര്‍ക്കും ഒരേസമയം പരിശീലനവും മത്സരങ്ങളും നടത്താന്‍ കഴിയുന്ന വിധത്തില്‍ സ്റ്റേഡിയം വികസിപ്പിക്കണമെന്നും കാടുവെട്ടി ഗ്രൗണ്ടിന്റെ പഴയ വിസ്തീര്‍ണം പുനഃസ്ഥാപിക്കണമെന്നും ടര്‍ഫ് പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow