കഞ്ഞിക്കുഴിയില്‍ കാട്ടാന കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി: ഒരു വീട് തകര്‍ത്തു    

കഞ്ഞിക്കുഴിയില്‍ കാട്ടാന കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി: ഒരു വീട് തകര്‍ത്തു    

Jul 7, 2026 - 14:09
 0
കഞ്ഞിക്കുഴിയില്‍ കാട്ടാന കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി: ഒരു വീട് തകര്‍ത്തു    
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല, മാമച്ചന്‍കുന്ന് മേഖലകളില്‍ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകര്‍ക്കുകയും ചെയ്തു. പന്നാരംകുന്നേല്‍ എല്‍സമ്മ, പുത്തന്‍പുരയ്ക്കല്‍ ടിജോ പി ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ടിജോ പി ജോയിയുടെ വീടും കാട്ടാന ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 ഓടെയാണ് സംഭവം. തുടര്‍ന്ന് കേരള കര്‍ഷകസംഘവും സാഫ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വനപാലകരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി വീടുകള്‍ തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ജനങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. സംഭവസ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കുന്നതിനുമായി കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow