കര്‍ഷകസംഘം വണ്ടന്‍മേട് ഏരിയ സമ്മേളനം നടത്തി
കര്‍ഷകസംഘം വണ്ടന്‍മേട് ഏരിയ സമ്മേളനം നടത്തി
ഇടുക്കി: കര്‍ഷകസംഘം വണ്ടന്‍മേട് ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദില്‍വച്ച് നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയായാണ് ഏരിയ സമ്മേളനങ്ങള്‍ നടത്തുന്നത്. ഏരിയ പ്രസിഡന്റ് സിബി എബ്രഹാം അധ്യക്ഷനായി. മുതിര്‍ന്ന കര്‍ഷകന്‍ എം കെ രവി മണ്ണുശേരില്‍ പതാക ഉയര്‍ത്തി. സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗവും ഡിണ്ടിക്കല്‍ എംപിയുമായ സച്ചിദാനന്ദം മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ടി കെ ഷാജി, സിപിഐഎം ഏരിയ സെക്രട്ടറിമാരായ ടി എസ് ബിസി, മാത്യു ജോര്‍ജ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ്, കര്‍ഷകസംഘം നേതാക്കളായ ബിജു കൊല്ലമല, സുരേന്ദ്രന്‍ കുടിലുമറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?