രാജാക്കാട്ടെ വ്യാപാരസ്ഥാപനങ്ങളില്‍ സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി
രാജാക്കാട്ടെ വ്യാപാരസ്ഥാപനങ്ങളില്‍ സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി
ഇടുക്കി: ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ രാജാക്കാട് ടൗണിലെ പലചരക്ക്, ഹോട്ടല്‍, ബേക്കറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ റോയി തോമസ് നേതൃത്വം നല്‍കി. വില വിവരപ്പട്ടിക, ലൈസന്‍സ് മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുണ്ടോയെന്ന് കൃത്യമായി പരിശോധിച്ചു. രാജാക്കാട്ടിലെ വ്യാപാരസ്ഥാപനങ്ങളില്‍ അമിത വില ഈടാക്കുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ ജോഷി ജോസഫ്, ബിനീഷ്, കൃഷ്‌ണേന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
