എല്‍ഡിഎഫ് കുമളി പഞ്ചായത്ത് വികസന വിളംബര ജാഥകള്‍ സമാപിച്ചു
എല്‍ഡിഎഫ് കുമളി പഞ്ചായത്ത് വികസന വിളംബര ജാഥകള്‍ സമാപിച്ചു
ഇടുക്കി: എല്‍ഡിഎഫ് കുമളി പഞ്ചായത്ത് വികസന വിളംബര കാല്‍നട പ്രചാരണ ജാഥകള്‍ സമാപിച്ചു. സമാപന സമ്മേളനം മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍ ഉദ്ഘാടനംചെയ്തു. വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ജനങ്ങളുടെ ക്ഷേമവും വികസനവുമാണ് ലക്ഷ്യമെന്നും പ്രതിപക്ഷത്തിന് മറ്റൊന്നും പറയാനില്ലെന്നും ബിജി മോള്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍, സിപിഐ മണ്ഡലം സെക്രട്ടറി വി കെ ബാബുക്കുട്ടി, നേതാക്കളായ ആര്‍ ദിനേശന്‍, പി ജെ ടൈറ്റസ്, കെ എം സിദ്ദിഖ്, സജി വെമ്പള്ളിയില്‍, ഷാജി ജോസഫ് കണ്ടത്തിന്‍കര, എം ഡി മത്തായി, കെ എസ് ബിജു, സണ്‍സി മാത്യു എന്നിവര്‍ സംസാരിച്ചു. കുമളി, അമരാവതി, തേക്കടി മേഖലകളിലായി നടന്ന ജാഥകളില്‍ സര്‍ക്കാരിന്റെയും കുമളി പഞ്ചായത്തിന്റെയും വികസന പദ്ധതികള്‍ വിശദീകരിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറിമാരായ ബിനീഷ് ദേവ്, കെ എസ് ഷാജി, പി രാജന്‍ എന്നിവരായിരുന്നു ജാഥ ക്യാപ്റ്റന്‍മാര്‍. കുമളി ഹോളിഡേഹോം പരിസരത്ത് ജാഥകള്‍ സമാപിച്ചു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്തേയ്ക്ക് പ്രകടനമായി എത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?

