എല്‍ഡിഎഫ് സര്‍ക്കാരിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍: സണ്ണി ജോസഫ്
എല്‍ഡിഎഫ് സര്‍ക്കാരിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍: സണ്ണി ജോസഫ്
ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കുമളിയില്‍ കോണ്‍ഗ്രസ് അവകാശപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിക്കുവേണ്ടി ആയിരക്കണക്കിന് കോടി രൂപ പ്രഖ്യാപിച്ചിട്ട് ഇതുവരെ 100 കോടി പോലും അനുവദിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രമാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഓഫീസും സണ്ണി ജോസഫ് ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, എഐസിസി അംഗം ഇ എം ആഗസ്തി, ഡിസിസി മുന്‍ പ്രസിഡന്റുമാരായ റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍, നേതാക്കളായ എ കെ മണി, എസ് അശോകന്‍, ജോസി സെബാസ്റ്റ്യന്‍, നിഷ സോമന്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറല്‍ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?

