എല്‍ഡിഎഫ് കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ വികസന മുന്നേറ്റ യാത്ര തുടങ്ങി
എല്‍ഡിഎഫ് കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ വികസന മുന്നേറ്റ യാത്ര തുടങ്ങി
ഇടുക്കി: എല്‍ഡിഎഫ് കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ വികസന മുന്നേറ്റ യാത്ര വെണ്‍മണിയില്‍നിന്ന് തുടങ്ങി. ജാഥാ ക്യാപ്റ്റന്‍ സിബി പേന്താനത്തിന് പതാക കൈമാറി കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ഷിജോ തടത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും ജനവഞ്ചനയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാവച്ചന്‍ പെരുവിലങ്ങാട്ട് അധ്യക്ഷനായി. സനീഷ് ജോസഫ് വൈസ് ക്യാപ്റ്റനും ഷിജു തൂങ്ങോല മാനേജരുമായ യാത്ര രണ്ടുദിവസം പഞ്ചായത്തില്‍ പര്യടനം നടത്തും. നേതാക്കളായ ബിനു ടി ആര്‍, ഗിരിഷ് ആറുകണ്ടത്തില്‍, പി വി ജോര്‍ജ്, റോബിന്‍ ആലയ്ക്കല്‍, ടി ഡി മനോജ്, ശശി കന്യാലില്‍, ഉഷാ മോഹനന്‍, ബേബി ഐക്കര, ജിന്‍സ് മുത്തനാട്ട് എന്നിവര്‍ സംസാരിച്ചു. യാത്രയുടെ സമാപന സമ്മേളനം കഞ്ഞിക്കുഴിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും.
What's Your Reaction?