ഉപ്പുതറ സിഎച്ച്സി: തുടര്‍സമരങ്ങള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

ഉപ്പുതറ സിഎച്ച്സി: തുടര്‍സമരങ്ങള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

Oct 16, 2024 - 21:01
 0
ഉപ്പുതറ സിഎച്ച്സി: തുടര്‍സമരങ്ങള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
This is the title of the web page
ഇടുക്കി: ഉപ്പുതറ സിഎച്ച്സിയുടെ പദവി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തുടര്‍സമരത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പദവി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി സമരങ്ങള്‍ നടത്തിയിട്ടും വകുപ്പ്തലത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തുടര്‍സമരം ആലോചിക്കുന്നത്. ആദ്യഘട്ടമായി എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ വിഷയം ധരിപ്പിക്കും. സമരം ശക്തമാക്കുമെന്ന് കെ ജെ ജെയിംസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow