ഫെഡറല്‍ ബാങ്കില്‍ 50 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത് 25,000 രൂപ: ജാമ്യത്തിലിറങ്ങി മുങ്ങിയ തങ്കമണി സ്വദേശിനി 19 വര്‍ഷത്തിനുശേഷം പിടിയില്‍
ഫെഡറല്‍ ബാങ്കില്‍ 50 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത് 25,000 രൂപ: ജാമ്യത്തിലിറങ്ങി മുങ്ങിയ തങ്കമണി സ്വദേശിനി 19 വര്‍ഷത്തിനുശേഷം പിടിയില്‍

ഇടുക്കി: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ തങ്കമണി സ്വദേശിനിയെ 19 വര്‍ഷത്തിനുശേഷം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി പാലോളില്‍ തങ്കപ്പന്റെ മകള്‍ ബിനീത(49) യെയയാണ് എറണാകുളത്തുനിന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോനും സംഘവും പിടികൂടിയത്. 2006-ല്‍ ഫെഡറല്‍ ബാങ്ക് കട്ടപ്പന ശാഖയില്‍ 50 ഗ്രം മുക്കുപണ്ടം പണയപ്പെടുത്തിയാണ് ബിനീത 25,000 രൂപ തട്ടിയെടുത്തത്. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഇവരെ കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബിനീത എറണാകുളത്തുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഡിസിആര്‍ബി ഇടുക്കി ഡിവൈഎസ്പി കെ ആര്‍ ബിജു, എസ്.സിപിഒമാരായ ജയേഷ് മോന്‍, ജോബിന്‍ ജോസ്, വി വി സബീന ബീവി എന്നിവരുമുണ്ട്. പ്രതിയെ കട്ടപ്പന കോടതില്‍ ഹാജരാക്കി.
What's Your Reaction?






