ഇടുക്കി: വണ്ടിപ്പെരിയാര്‍ മേഖലയില്‍ കൊട്ടാരക്കര-ദിന്‍ഡിഗല്‍ ദേശീയപാതയോരത്ത് വന്‍തോതില്‍ മാലിന്യം തള്ളുന്നു. പ്രിയദര്‍ശനി നഗറിലാണ് മാലിന്യം തള്ളല്‍ വ്യാപകം. പഞ്ചായത്തിന്റെ സഹകരണത്തോടെ സിസി ടിവി ക്യാറമകള്‍ സ്ഥാപിക്കാന്‍ നടപടിതുടങ്ങി. 62-ാംമൈല്‍ പ്രിയദര്‍ശനി നഗറില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് വീട്ടുമാലിന്യം, നാപ്കിനുകള്‍, മാംസാവശിഷ്ടങ്ങള്‍ തുടങ്ങിയ ചാക്കുകളിലാണ് തള്ളുന്നത്. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. മുമ്പ് സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ചപ്പോള്‍ പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ മാലിന്യം തള്ളുന്നത്. പ്രിയദര്‍ശനി റെസിഡന്റ്‌സ് അസോസിയേഷനാണ് ക്യാറമ സ്ഥാപിക്കുന്നത്.