അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ കലാപം
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ കലാപം

അയർലൻഡിലെ ഡബ്ലിനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മൂന്നുപിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ അഞ്ച്‌പേര്‍ക്കെതിരെയുണ്ടായ കത്തിയാക്രമണത്തെ തുടര്‍ന്നാണ് വന്‍ സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. ട്രെയിന്‍, പൊലീസ് കാറുകള്‍, ഹോട്ടലുകള്‍ എന്നിവ കലാപകാരികള്‍ അഗ്നിക്കിരയാക്കി. പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ സ്‌കൂളിനു പുറത്താണ് മൂന്നുകുട്ടികളടക്കം 5 പേര്‍ക്ക് കത്തിക്കുത്തേറ്റത്. ഇവരില്‍ ഇളയകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഏതുരാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കത്തിക്കുത്തുണ്ടായ സ്ഥലത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ എത്തി പൊലീസുമായി ഏറ്റുമുട്ടിയതോടെ കലാപമായി മാറുകയായിരുന്നു. ഇതുവരെ 50ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തില്‍ പൊതുഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
What's Your Reaction?






