അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേര്‍ന്നു

അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേര്‍ന്നു

Jul 8, 2026 - 15:26
Jul 8, 2026 - 15:28
 0
അടിമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: അടിമാലി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി ട്രാഫിക് അഡ്വൈസറി യോഗം ചേര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അനധികൃത പാര്‍ക്കിങ്ങുകളും വഴിയോര കച്ചവടങ്ങളും പൂര്‍ണമായും ഒഴിവാക്കാനും ലൈബ്രറി റോഡില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കാനും യോഗം തീരുമാനിച്ചതായി അടിമാലി പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ അറിയിച്ചു. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിക്ക് മുമ്പിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുസമീപവുമുള്ള അനധികൃത പാര്‍ക്കിങ്ങുകള്‍ പൂര്‍ണമായി നിരോധിക്കും. എംവിഡി പിടിച്ചിട്ടിരിക്കുന്നതും റോഡരികില്‍ തുരുമ്പെടുത്ത് കിടക്കുന്നതുമായ വാഹനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും മൂന്നാര്‍, ആനച്ചാല്‍ മേഖലകളിലേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റാനും തീരുമാനമായി. ഇതിനൊപ്പം ബസ് സ്റ്റാന്‍ഡില്‍നിന്നും ബസുകള്‍ അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്ന വഴിയില്‍ മാറ്റം വരുത്തും. ഇരുമ്പുപാലം ബസുകള്‍ പഞ്ചായത്ത് വരെ സര്‍വീസ് നടത്തണമെന്നും അടിമാലി ടൗണിലെ ഓട്ടോറിക്ഷകളുടെ എജിപി നമ്പര്‍ സംവിധാനം പുനഃക്രമീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി വ്യക്തമാക്കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow