വാത്തിക്കുടി പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി സംഗീത വിശ്വനാഥന്‍
വാത്തിക്കുടി പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി സംഗീത വിശ്വനാഥന്‍

ഇടുക്കി: എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ: സംഗീത വിശ്വനാഥന്‍ വാത്തിക്കുടി പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. തോപ്രാംകുടി ടൗണില്‍ നടന്ന സമാപന സമ്മേളനം ഒ ബി സി മോര്‍ച്ചാ സംസ്ഥാന കമ്മിറ്റിയംഗം ഷാജി നെല്ലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയും പറ്റിക്കുകയുമാണ് ഇടുക്കിയില്‍ മാറിമാറി വരുന്ന ജനപ്രതിനിധികള്‍ ചെയ്യുന്നതെന്നും ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നില്ലായെന്നും സംഗീത വിശ്വനാഥന്‍ പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രതീഷ് വരകുമല, വി എന്‍ സുരേഷ്, ഇടുക്കി മണ്ഡലം പ്രസിഡന്റ് സുരേഷ് മീനത്തേരില്‍, വൈസ് പ്രസിഡന്റ് ടോമി ഓ സി, ജില്ലാ കമ്മിറ്റിയംഗം ബിനു പി ആര്‍, വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിനു കെ സി, മണ്ഡലം സെക്രട്ടറി ബിനു കെ ആര്‍, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് വി പി, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്് ഹരി, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബാബു പാറടിയില്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ രത്‌നമ്മ ഗോപിനാഥ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ സുരേന്ദ്രന്‍, ബൂത്ത് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി.
What's Your Reaction?






