ഫ്ലാബ് 2കെ24 സീസൺ2 ഫുട്‌ബോൾ ടൂർണമെന്റ് കട്ടപ്പനയിൽ
ഫ്ലാബ് 2കെ24 സീസൺ2 ഫുട്‌ബോൾ ടൂർണമെന്റ് കട്ടപ്പനയിൽ

ഇടുക്കി: ഇടുക്കി രൂപത അൾത്താര ബാലന്മാർക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻറ് ഫ്ലാബ് 2കെ24 സീസൺ2 കട്ടപ്പനയിൽ നടന്നു. കട്ടപ്പന എ റ്റി എസ് അരീനയിൽ വച്ചു നടന്ന മത്സരം ഫാ: ജെയിംസ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു.
ഉപ്പുതോട് സെൻറ് ജോസഫ് ഇടവകയും ബഥേൽ സെൻറ് ജേക്കബ്സ് ഇടവകയും രൂപതാതല ഫൈനൽ മത്സരത്തിന് യോഗ്യത നേടി. ആദ്യഘട്ടത്തിൽ രൂപതയിലെ
13 ഫൊറോനകൾ മത്സരത്തിൽ പങ്കെടുത്തു. അടിമാലി, വെള്ളയാംകുടി റീജിയണുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ടീമുകളാണ് രൂപതാ തല മത്സരത്തിന് യോഗ്യത നേടുന്നത്. ഫാ: അമൽ മണി മലക്കുന്നേൽ,ഫാ: തോമസ് ഉറുമ്പിൽ, ഫാ: ജോമിൻ പഴുക്കുടിയിൽ, ഫാ: ജോസഫ് ഉമ്മിക്കുന്നേൽ,ഫാ: ജോബി പുളിക്കകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






