കട്ടപ്പനയിൽ നടന്ന അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെൻ്റിൽ ഡെയ്ഞ്ചർ ബോയ്സ് ചെന്നൈ ജേതാക്കൾ
കട്ടപ്പനയിൽ നടന്ന അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെൻ്റിൽ ഡെയ്ഞ്ചർ ബോയ്സ് ചെന്നൈ ജേതാക്കൾ

ഇടുക്കി: കട്ടപ്പനയിൽ നടന്ന അഖിലേന്ത്യാ വോളിബോൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച് വെള്ളയംകുടി സാംസ്‌കാരിക കൂട്ടായ്മ വോയിസ് ഓഫ് വെള്ളായകുടി സ്പോൺസർ ചെയ്ത ഡെയ്ഞ്ചജർ ബോയ്സ് ചെന്നൈ വിജയിച്ചു. എട്ട് ടീമുകളാണ് കളത്തിൽ ഇറങ്ങിയത്. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ മത്സരം ഉദ്‌ഘാടനം ചെയ്തു. മർച്ചൻ്റ് യൂത്ത് വിംഗ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഡെയ്ഞ്ചർ ബോയ്സ് ജേതാക്കളായത്. കട്ടപ്പന അൽഫോൻസ ഗ്രൂപ്പ് നൽകിയ 25000 രൂപായും എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടിയ മർച്ചൻ്റ് യൂത്ത് വിംഗ് ടീമിന് കട്ടപ്പന ബൂട്സ് ആൻ്റ് ബക്കിൾസ് സ്പോൺസർ ചെയ്ത 15000 രൂപായും ട്രോഫിയും നൽകി. ബ്രദേഴ്സ് വോളി ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്.കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി, കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു, ലീലാമ്മ ബേബി,ഷൈബി മോൾ രാജൻ, സി പി എം ഏരിയാ സെക്രട്ടറിവി ആർ സജി, മനോജ് എം.തോമസ്, ടോമി ജോർജ്, ജോസഫ് പടിക്കര തുടങ്ങിയവർ ഉദ്‌ഘാടനയോഗത്തിൽ പങ്കെടുത്തു.
What's Your Reaction?






