മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടി കട്ടപ്പന സ്വദേശി സെബാസ്റ്റ്യന്‍ തോമസ്
മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടി കട്ടപ്പന സ്വദേശി സെബാസ്റ്റ്യന്‍ തോമസ്

ഇടുക്കി: മാസ്റ്റേഴ്സ് അത്‌ലറ്റിക് ദേശീയ മീറ്റില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടി കട്ടപ്പന സ്വദേശി. വെള്ളയാംകുടി കളപ്പുരയ്ക്കല്‍ സെബാസ്റ്റ്യന്‍ തോമസാണ് റിലേ മത്സരത്തിലൂടെ കേരളത്തിനായി സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. പൂനെയില്‍ വച്ച് നടന്ന 44-ാമത് മാസ്റ്റഴ്സ് അത്‌ലറ്റിക് ദേശീയ മീറ്റിലാണ് സെബാസ്റ്റ്യന്‍ തോമസ് നേട്ടം കരസ്ഥമാക്കിയത്. കോട്ടയം, തൃശൂര്‍, മലപ്പുറം സ്വദേശികളാണ് റിലേയിലെ സഹകളിക്കാരായി ഉണ്ടായിരുന്നത്. എഴുപത്തിമൂന്നുകാരനായ സെബാസ്റ്റ്യന്‍ വോളിബോളിലൂടെയാണ് കായിക രംഗത്ത് എത്തിയത്. കൃഷിയ്ക്കൊപ്പം വോളിബോളിനെയും പ്രണയിച്ചതോടെ പില്‍ക്കാലത്ത് അറിയപ്പെടുന്ന കളിക്കാരനായി മാറുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
എണ്‍പതുകളുടെ അവസാന ഘട്ടത്തില്‍ മഞ്ഞപ്പാറ ക്രിസ്തുരാജ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കായിക പരിശീലനം നല്‍കുവാനും തോമസ് സമയം കണ്ടെത്തിയിട്ടുണ്ട്. പിന്നീട് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിലേയ്ക്ക് നിരവധി സുഹൃത്തുക്കളെ എത്തിക്കുവാനും മത്സരിപ്പിക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു. കായികപ്രതിഭകള്‍ ഏറെയുള്ള കട്ടപ്പനയില്‍ ഗ്രൗണ്ടിന്റെ അഭാവം വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. സംസ്ഥാന തലത്തില്‍ ലോംങ് ജംപ് ,ഹൈജംപ് ,200 മീറ്റര്‍ ഓട്ടം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തില്‍ മത്സരിച്ചത്. അന്നമ്മ സെബാസ്റ്റ്യനാണ് ഭാര്യ.
What's Your Reaction?






