മുരിക്കാട്ടുകുടി ഗവ: ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം.
മുരിക്കാട്ടുകുടി ഗവ: ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം.

ഇടുക്കി: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാമത് വാര്‍ഷികം സെറ്റന്റ '2K24' ഫെബ്രുവരി 27 ചൊവ്വാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് ജില്ലാ കോഡിനേറ്റര്‍ സൂര്യലാല്‍ എസ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക യമുന മാമനെ ആദരിക്കും.
സംസ്ഥാന, ജില്ല, സബ്ജില്ല തലങ്ങളില്‍ അഭിമാനാര്‍ഹമായ സ്ഥാനം നേടിയ പ്രതിഭകള്‍ക്കുള്ള അനുമോദനവും, പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫിഷന്‍സി പ്രൈസ് വിതരണവും നടക്കും. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി അധ്യക്ഷനാകും. പ്രിന്‍സിപ്പല്‍ സിബി ജോസഫ് സ്വാഗതം ആശംസിക്കും. ഹെഡ്മിസ്ട്രസ് സുനു വി .ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും.
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് ഓമന പി.എസ,് എച്ച്എസ്എസ് അധ്യാപകന്‍ ജിനേഷ് മാത്യു, സ്റ്റാഫ് സെക്രട്ടറി ഷൈനമ്മ തോമസ് സ്‌കൂള്‍ ലീഡര്‍ ആസിഫ് കെ .എ ജനറല്‍ കണ്‍വീനര്‍ ദിവ്യ കെ. ആര്‍ എന്നിവര്‍ സംസാരിക്കും . പ്രസ്തുത പരിപാടിക്ക് സീനിയര്‍ അധ്യാപിക ചന്ദ്രജ ആര്‍ നേതൃത്വം നല്‍കും. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി , എംപിടിഎ പ്രസിഡന്റ് അനുപമ ശ്രീകുമാര്‍ പ്രിന്‍സിപ്പല്‍ സിബി ജോസഫ്, ഹെഡ്മിസ്ട്രസ് സുനു വി ആര്‍, അധ്യാപിക ദിവ്യ കെആര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






