ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം 14ന് വെള്ളയാംകുടി അസീസി സ്‌കൂളില്‍
ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം 14ന് വെള്ളയാംകുടി അസീസി സ്‌കൂളില്‍
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആന്‍സ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം 14ന് വെള്ളയാംകുടി അസീസി സ്‌കൂളില്‍ നടക്കും. രാവിലെ 9ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും പ്രതിഭകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ കലാമത്സരങ്ങളില്‍ വിജയികളാകുന്ന സ്‌കൂളുകള്‍ക്ക് 15,000, 10,000, 7,000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. പങ്കെടുക്കുന്ന ഓരോ സ്‌കൂളിനും 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കിക്കവലയില്‍നിന്ന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തിലേക്ക് ലഹരിവിരുദ്ധ റാലി നടത്തും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനാകും. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സിബിച്ചന്‍ ജോസഫ്, ബൈജു വേമ്പേനി, ജോസഫ് ജോണ്‍, ഫാ. ജെയിംസ് കുര്യന്‍, പി എം ജോസഫ്, ഷേര്‍ളി ബൈജു, ജോര്‍ജി മാത്യു, ജാന്‍സി ജോസഫ്, ജോസഫ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?