സഹകരണ വാരാഘോഷം നിര്‍ത്തലാക്കിയ തീരുമാനം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധം 13ന് നെടുങ്കണ്ടത്ത്
സഹകരണ വാരാഘോഷം നിര്‍ത്തലാക്കിയ തീരുമാനം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധം 13ന് നെടുങ്കണ്ടത്ത്
ഇടുക്കി: ദേശീയ സഹകരണ വാരാഘോഷം നിര്‍ത്തലാക്കിയ ദേശീയ സഹകരണ യൂണിയന്റെ തീരുമാനത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ 13ന് നെടുങ്കണ്ടത് പ്രതിഷേധ സദസ് നടത്തും. സിഐടിയു സംസ്ഥാന സെക്രട്ടറി ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്യും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 മുതല്‍ 20 വരെയാണ് 1970 മുതല്‍ ദേശീയ സഹകരണ വാരാഘോഷം ആചരിച്ചുവരുന്നത്. ദേശീയ സഹകരണ യൂണിയന്‍ ഈ വര്‍ഷം മുതല്‍ എന്തുകൊണ്ട് സഹകരണ വാരാഘോഷം നടത്തുന്നില്ല എന്നതിനുള്ള കാരണമോ, അവസാനിപ്പിച്ച വിവരമോ സംസ്ഥാന യൂണിയനുകളെ അറിയിക്കുന്നതിനുള്ള മര്യാദപോലും കാണിച്ചിട്ടില്ല. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നിയമങ്ങളും നയങ്ങളുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭരണഘടന അനുസരിച്ച് സംസ്ഥാന വിഷയമായ സഹകരണം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കി പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച് അമിതാശ്വായ സഹകരണ മന്ത്രിയാക്കുകയൂം ചെയ്തു. തുടര്‍ന്നാണ് സാമ്പത്തിക തട്ടിപ്പ് കേന്ദ്രമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചത്. ബാങ്കിങ് മേഖലയിലെ പല മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിക്ഷേപിച്ച പണം പോലും തിരിച്ചുനല്‍കുന്നില്ല. കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ്. രാജ്യത്താകെയുള്ള സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 70 ശതമാനവും കേരളത്തിലെ ബാങ്കുകളിലാണ്. അത്തരം സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി അംഗീകരിക്കാനാവില്ല. പിഎസിഎസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റുമായ ടി എം ജോണ്‍, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി ജി അജിത, സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ രാധാകൃഷ്ണന്‍, ഡി രാജേഷ്‌കുമാര്‍, പി എം സിജി, സാജന്‍ മര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?