സന്‍പ്രവാഹി ചിത്രകല ഗ്രാമീണ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 14ന് വെട്ടിക്കുഴക്കവലയില്‍
സന്‍പ്രവാഹി ചിത്രകല ഗ്രാമീണ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 14ന് വെട്ടിക്കുഴക്കവലയില്‍
ഇടുക്കി: മണല്‍ ചിത്രകലാ പരിശീലനത്തില്‍ വീട്ടമ്മമാര്‍ക്ക് തൊഴിലവസരമൊരുക്കി സന്‍പ്രവാഹി ചിത്രകല ഗ്രാമീണ ആര്‍ട്ട് ഗ്യാലറി 14ന് വെട്ടിക്കുഴക്കവലയില്‍ പ്രവര്‍ത്തനമാരംഭിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. സനു കെ മോഹനന്റെ നേതൃത്വത്തിലാണ് ഗാലറി ആരംഭിക്കുന്നത്. മണല്‍ ചിത്രകല ലോകത്തിന് പരിചയപ്പെടുത്തുക, വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കും പരിശീലനം നല്‍കി സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് അവരെ എത്തിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി പരിശീലനവും വിപണന സൗകര്യങ്ങളും ഒരുക്കും. ആദ്യഘട്ടത്തില്‍ 150 കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സനു കെ മോഹന്‍, എസ് സൂര്യലാല്‍, സോണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?