ഏലം കുത്തക പാട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന റിപ്പോര്‍ട്ട് തള്ളിക്കളയണം:  കാര്‍ഡമം ആന്‍ഡ് പെപ്പര്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്‍

ഏലം കുത്തക പാട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന റിപ്പോര്‍ട്ട് തള്ളിക്കളയണം:  കാര്‍ഡമം ആന്‍ഡ് പെപ്പര്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്‍

Nov 12, 2026 - 17:27
Nov 12, 2026 - 17:34
 0
ഏലം കുത്തക പാട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന റിപ്പോര്‍ട്ട് തള്ളിക്കളയണം:  കാര്‍ഡമം ആന്‍ഡ് പെപ്പര്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്‍
This is the title of the web page

ഇടുക്കി: ഏലം കുത്തക പാട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും പാട്ട തുക വര്‍ധിപ്പിക്കണമെന്നും പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് തള്ളി കളയണമെന്ന് കാര്‍ഡമം ആന്‍ഡ് പെപ്പര്‍ പ്ലാന്റേഴ്‌സ് അസോസിയേഷന്‍. ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ. എച്ച് ദിനേശന്‍ ഐഎഎസ്‌ന്റെ  നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമാണെന്നും അസോസിയേഷന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് പ്രകാരം കുത്തക പാട്ടം പുതുക്കി നല്‍കുന്നത് 20 വര്‍ഷം എന്നത് ഒഴിവാക്കി അഞ്ച് വര്‍ഷമായി തീരുമാനിക്കണമെന്നാണ് നിര്‍ദേശം. ഒപ്പം പാട്ട തുകയും പ്രീമിയം തുകയും വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. വര്‍ധിപ്പിച്ച അഞ്ച് വര്‍ഷത്തെ തുക ഒറ്റ തവണയുമായി അടയ്ക്കണമെന്നുമാണ് നിര്‍ദേശം. ടാറ്റാ പോലുള്ള വന്‍കിടക്കാര്‍ക്ക് തീര്‍ത്തും തുശ്ചമായ തുകയ്ക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ തുക വര്‍ധിപ്പിക്കാതെ സാധാരണ കര്‍ഷകരുടെ പാട്ട തുക ഉയര്‍ത്താനുള്ള ശ്രമം ഇടുക്കിയെ തകര്‍ക്കാനുള്ള നടപടിയാണ്. ഒരേക്കറില്‍നിന്ന് 200 മുതല്‍ 210 കിലോ വരെ ഏലക്ക ഉല്‍പാദിപ്പിക്കാമെന്ന് സ്പൈസസ് ബോര്‍ഡ് വിലയിരുത്തല്‍. എന്നാല്‍ റിപ്പോര്‍ട്ടില്‍ 500 കിലോ ഉല്‍പാദിപ്പിക്കാമെന്ന് ചൂണ്ടി കാട്ടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു ഭാരവാഹികള്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ജോജി ഇടപ്പള്ളികുന്നേല്‍, സുബിന്‍ ജോസഫ്, ജോയി എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow