യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസുകാരന് പരിക്ക്

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസുകാരന് പരിക്ക്

Mar 15, 2025 - 22:47
Mar 15, 2025 - 23:04
 0
യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസുകാരന് പരിക്ക്
This is the title of the web page

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസുമായി സംഘര്‍ഷം. ഒരു പൊലീസുകാരന് പരിക്കേറ്റു. ബാരിക്കേഡ് കടന്ന് ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറാനുള്ള സമരക്കാര്‍ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷം. ജില്ലയില്‍ ഖനന മാഫിയയ്ക്ക് നേതൃത്വം നല്‍കുന്ന സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ അധ്യക്ഷനായി. നേതാക്കളായ എം ഡി അര്‍ജുനന്‍, ആന്‍സി തോമസ്, മുകേഷ് മോഹന്‍, ബിജോ മാണി, ജോബി തയ്യില്‍, ജോയി വര്‍ഗീസ്, തങ്കച്ചന്‍ കാരയ്ക്കവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow