വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനംചെയ്തു. 23 വാര്‍ഡുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 46പേര്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്. കൂടാതെ, അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി. 2025- 26 സാമ്പത്തിക വര്‍ഷം 27 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുളത്തിങ്കല്‍ അധ്യക്ഷയായി. പഞ്ചായത്തംഗം മുനിയലക്ഷ്മി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിജോമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

