ദേവികുളത്ത് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല
ദേവികുളത്ത് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല
ഇടുക്കി: ദേവികുളത്ത് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല. ശക്തമായ മഴയില്‍ മണ്ണ് ഒലിച്ചിറങ്ങിയതോടെ റോഡിലൂടെ ഒരുവാഹനത്തിന് മാത്രമേ കടന്നുപോകാന്‍ കഴിയു. 2024 ജൂണിലെ ശക്തമായ മഴയിലാണ് മണ്‍തിട്ടയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണുണ്ടായിരുന്നതെങ്കില്‍ പീന്നിട് പെയ്ത മഴയില്‍ കൂടുതല്‍ മണ്ണ് റോഡിലേക്ക് ഒലിച്ചെത്തി. മണ്ണ് നീക്കുന്നതിനായി നിരവധി തവണ പരാതി നല്‍കിയെങ്കിലും ദേശീയപാത അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദേവികുളം സബ് കലക്ടറടക്കം നിര്‍ദ്ദേശം നല്‍കിയെങ്കിലും ദേശീയപാത അധികൃതര്‍ക്ക് അനക്കമില്ല. പ്രദേശത്ത് വീണ്ടും വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ അപകട ഭീതിയിലാണ് റോഡിന് താഴ്വശത്തുള്ള കുടുംബങ്ങള്‍ കഴിയുന്നത്.
What's Your Reaction?

