കട്ടപ്പന ടൗണിലെ വൈദ്യുതി മുടക്കം: മർച്ചന്റ്സ് അസോസിയേഷൻ കെഎസ്ഇബിക്ക്‌ നിവേദനം നൽകി

കട്ടപ്പന ടൗണിലെ വൈദ്യുതി മുടക്കം: മർച്ചന്റ്സ് അസോസിയേഷൻ കെഎസ്ഇബിക്ക്‌ നിവേദനം നൽകി

Jul 17, 2025 - 12:07
Jul 17, 2025 - 14:46
 0
കട്ടപ്പന ടൗണിലെ വൈദ്യുതി മുടക്കം: മർച്ചന്റ്സ് അസോസിയേഷൻ കെഎസ്ഇബിക്ക്‌ നിവേദനം നൽകി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതോടെ വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികളെ ചൂണ്ടിക്കാണിച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ്് അസോസിയേഷന്‍ കെഎസ്ഇബി ഓഫീസില്‍  നിവേദനം നല്‍കി. പ്രസിഡന്റ് സാജന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി കട്ടപ്പന നഗരത്തില്‍ നിരന്തരമായി വൈദ്യുതി മുടക്കം പതിവായിരുന്നു.  പകല്‍ സമയങ്ങളില്‍ മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നത് ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടൗണിലൂടെ കടന്നുപോകുന്ന പഴയ 11 കെ വി ലൈനുകള്‍  മാറ്റി കേബിള്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു മൂലമാണ് വൈദ്യുതി തടസം ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതോടെ വൈദ്യുതി തടസത്തിന് പരിഹാരമാകുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തി തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടനെ പരിഹാരം കാണണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം കെ തോമസ്, ട്രഷറര്‍ കെ പി ബഷീര്‍, വൈസ് പ്രസിഡന്റുമാരായ രാജേന്ദ്ര കുറുപ്പ്, ബൈജു വേമ്പേനി തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow