ഒരേസമയം ജനപ്രതിനിധിയും ചുമട്ടുതൊഴിലാളിയും: വിളിപ്പുറത്തുണ്ട് കഞ്ഞിക്കുഴി പഞ്ചായത്തംഗം ടോമി നെല്ലിപ്പള്ളി

ഒരേസമയം ജനപ്രതിനിധിയും ചുമട്ടുതൊഴിലാളിയും: വിളിപ്പുറത്തുണ്ട് കഞ്ഞിക്കുഴി പഞ്ചായത്തംഗം ടോമി നെല്ലിപ്പള്ളി

Jan 8, 2026 - 11:07
Jan 8, 2026 - 11:59
 0
ഒരേസമയം ജനപ്രതിനിധിയും ചുമട്ടുതൊഴിലാളിയും: വിളിപ്പുറത്തുണ്ട് കഞ്ഞിക്കുഴി പഞ്ചായത്തംഗം ടോമി നെല്ലിപ്പള്ളി
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തംഗം ടോമി നെല്ലിപ്പള്ളിക്ക് ജീവിതത്തിലിപ്പോള്‍ രണ്ട് വേഷപ്പകര്‍ച്ചകളാണ്. മുഴുവന്‍ സമയ ജനപ്രതിനിധിയും ഒപ്പം ഉപജീവനമാര്‍ഗമായ ചുമട്ടുതൊഴിലും.ഒരു പതിറ്റാണ്ടിലേറെയായി ചേലച്ചുവട് ടൗണില്‍ ചുമട്ടുതൊഴിലാണ് ടോമിയുടെ ജീവിതമാര്‍ഗം. അതുകൊണ്ടുതന്നെ ജോലി ഉപേക്ഷിക്കാന്‍ ടോമി തയാറല്ല. എല്ലാ ദിവസവും പതിവ് പോലെ ടൗണില്‍ ജോലിക്കെത്തി ചരക്കുകളിറക്കും. 25 വര്‍ഷം മുമ്പ് ഐഎന്‍ടിയുസിയിലൂടെ തടി തൊഴിലാളിയായിട്ടാണ് ആരംഭിച്ചത്. ജോലിയും പൊതുജന സേവനവും ഒന്നിച്ചു കൊണ്ടുപോകുന്ന ടോമി രണ്ടാം തവണയാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ടോമി മുന്‍പന്തിയിലുണ്ടാകും. ഭാര്യ ലിസിയുടെയും മക്കളായ അല്‍ഫോന്‍സ, തോമസ് എന്നിവരുടെയും പൂര്‍ണ പിന്തുണയും ടോമിക്ക് കരുത്തേകുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow