ബൈസണ്‍വാലിയില്‍ എടിഎം കൗണ്ടര്‍ ഇല്ല: നാട്ടുകാര്‍ക്ക് ദുരിതം
ബൈസണ്‍വാലിയില്‍ എടിഎം കൗണ്ടര്‍ ഇല്ല: നാട്ടുകാര്‍ക്ക് ദുരിതം
ഇടുക്കി: ബൈസണ്‍വാലി കേന്ദ്രീകരിച്ച് എടിഎം കൗണ്ടര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍. നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്കായി ആളുകള്‍ സമീപ പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് എടിഎം കൗണ്ടര്‍ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നത്. രാജാക്കാട്, പൊട്ടന്‍കാട്, കുഞ്ചിത്തണ്ണി, ആനച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവില്‍ ദേശസാല്‍കൃത ബാങ്കുകളുടെ എടിഎം കൗണ്ടറുകളുള്ളത്. ബൈസണ്‍വാലിയുടെ സമീപ മേഖലകളിലെ ദേശസാല്‍ക്കൃത ബാങ്കുകളുടെ എടിഎം കൗണ്ടറുകളിലെത്തി പണമെടുക്കാനുള്ള യാത്രാക്കൂലി സാധാരണകാര്‍ക്ക് അധികഭാരമാണ്. ഇതിനുപുറമെ സമയ നഷ്ടവും ബുദ്ധിമുട്ടുയര്‍ത്തുന്നുണ്ട്. സ്വകാര്യ എടിഎമ്മുകളെ ആശ്രയിച്ചാലും സാധാരണകാര്‍ക്ക് ചെലവ് അധികമാണ്. വിനോദ സഞ്ചാരമേഖലയായി വളര്‍ന്നുവരുന്ന പ്രദേശം കൂടിയാണ് ബൈസണ്‍വാലി. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് എടിഎം കൗണ്ടര്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
What's Your Reaction?