വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനുസമീപം ആംബുലന്‍സ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: രോഗിയേയും ബന്ധുക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനുസമീപം ആംബുലന്‍സ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: രോഗിയേയും ബന്ധുക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ഇടുക്കി: പാലായില്‍നിന്ന് രോഗിയുമായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട ആംബുലന്‍സ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തില്‍ കുടുങ്ങിയ രോഗിയേയും ബന്ധുക്കളെയും പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 6.30 ഓടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനുസമീപമാണ് അപകടം. ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാളുമായി ഉസിലാംപെട്ടിയിലേക്ക് പോകുകയായിരുന്നു. ദേശീയപാതയില്‍നിന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. രോഗിയും ബന്ധുക്കളും ഉള്‍പ്പെടെ വാഹനത്തില്‍ അകപ്പെട്ട 4 പേരെയും അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, സീനിയര്‍ ഓഫീസര്‍ ധുസൂദനന്‍, സേനാംഗങ്ങളായ സുനില്‍കുമാര്‍, എം സി സതീഷ്, വിപിന്‍ സെബാസ്റ്റ്യന്‍, വിവേക്, അന്‍ഷാദ് എ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
What's Your Reaction?






