ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കട്ടപ്പനയില്‍ ധര്‍ണ നടത്തി
ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കട്ടപ്പനയില്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) കട്ടപ്പന സബ് ഡിവിഷന്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളി വഞ്ചകരാണെന്ന് അദ്ദേഹം പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, ചുമട്ടു തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഇഎസ്‌ഐ പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക, കാറ്റേഡ് നിയമപ്രകാരം കാര്‍ഡ് വിതരണം നടത്തുമ്പോള്‍ ജില്ലാ ക്ഷേമ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിക്കുക, വിവാഹ വിദ്യാഭ്യാസ സഹായങ്ങള്‍ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കട്ടപ്പന മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി രാജു ബേബി , കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, റീജണല്‍ പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, ജോസ് ആനക്കല്ലില്‍, പി എന്‍ വര്‍ക്കി, പി എസ് രാജപ്പന്‍, പി എസ് മേരിദാസന്‍, രാധാകൃഷ്ണന്‍ നായര്‍, സോജന്‍ വെളിഞ്ഞാലില്‍, കെ ടി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






