ചക്കുപള്ളം ചെമ്പരത്തിപ്പാറ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി
ചക്കുപള്ളം ചെമ്പരത്തിപ്പാറ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി
ഇടുക്കി: ചക്കുപള്ളം ചെമ്പരത്തിപ്പാറ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവവും പൊങ്കാലയും താലപ്പൊലി ഘോഷയാത്രയും നടത്തി. തന്ത്രി മീനച്ചില്‍ കല്ലമ്പള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അച്യുതന്‍, ശരത്ത് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ നടന്ന പൊങ്കാലയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് വാദ്യമേളങ്ങളുടെയും കാവടിയാട്ടം, ശൂലം കുത്ത്, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന താലപ്പൊലി ഘോഷയാത്രയോടെ ഉത്സവം സമാപിച്ചു. രക്ഷാധികാരി ശിവ ചെമ്പരത്തിപ്പാറ, പ്രസിഡന്റ് അനീഷ് ചന്ദ്രന്‍, സെക്രട്ടറി വൈശാഖ് കൃഷ്ണന്‍വയല്‍, ട്രഷറര്‍ ജിതിന്‍ പ്രഭാകരന്‍, മറ്റു ഭാരവാഹികളായ മനോജ് അമ്പാട്ട്, അഖില്‍ കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?