കട്ടപ്പന നഗരത്തിലെ അനധികൃത കച്ചവടം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി

കട്ടപ്പന നഗരത്തിലെ അനധികൃത കച്ചവടം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി

Jul 2, 2025 - 17:58
 0
കട്ടപ്പന നഗരത്തിലെ അനധികൃത കച്ചവടം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി അതിഥി തൊഴിലാളികളടക്കം നടത്തുന്ന അനധികൃത കച്ചവടം തടയണം എന്ന് ആവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന ഡിവൈഎസ്പിക്കും നഗരസഭക്കും നിവേദനം നല്‍കി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ നടത്തുന്ന കച്ചവടങ്ങള്‍ നിയമപരമായി കച്ചവടം നടത്തുന്ന വ്യാപാര സമൂഹത്തെ പ്രതിസന്ധിയിലാക്കുകയാണ്. കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡിന്റെ പരിസരങ്ങളിലും മാര്‍ക്കറ്റിലും അതിഥി തൊഴിലാളികളക്കമുള്ളവര്‍ തുണിത്തരങ്ങള്‍, വിവിധ ഉല്‍പ്പന്നങ്ങള്‍ റോഡില്‍ വില്‍പ്പന നടത്തുകയാണ്. നിയമപരമായ ലൈസന്‍സുകള്‍ക്ക് പുറമേ വാടക, കറണ്ട് ചാര്‍ജ്, ശമ്പളം, ജിഎസ്ടി വലിയ തുക ചെലവാക്കി കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ കട്ടപ്പന നഗരസഭ, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ ഭാഗത്തുനിന്നും വ്യാപാരികള്‍ക്ക് അനുകൂലമായ  നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ പറഞ്ഞു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, വൈസ് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow