കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ രാജാക്കാട് ഏരിയാ സമ്മേളനം നടത്തി
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ രാജാക്കാട് ഏരിയാ സമ്മേളനം നടത്തി

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) രാജാക്കാട് ഏരിയാ സമ്മേളനം സഖാവ് എം എം ലോറന്‍സ് നഗറില്‍ നടത്തി. 31-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഏരിയ സമ്മേളനം കെസിഇയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി ജി അജിത ഉദ്ഘാടനം ചെയ്തു. ഭരണഘടനാ വിരുദ്ധമായി ഫെഡറല്‍ തത്വങ്ങള്‍ക്കെതിരെ സഹകരണ മേഖലയില്‍ ഇടപെടുന്ന കേന്ദ്ര സഹകരണ നയം പിന്‍വലിക്കണമെന്ന് യൂണിയന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി രാജശേഖരന്‍ സംഘടന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി അനീഷ് സി എസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി എം രണ്‍ദീപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെസിഇയു ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രന്‍, പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍, കൊന്നത്തടി സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ബേബി, കെ ജി ജയദേവന്‍, സിജി പി എം, വി കെ സലിം, പി ജെ ജോണി, കെ കെ പ്രസന്നകുമാര്‍, രഞ്ജിനി വി ആര്‍, രഞ്ജിത്ത് ശിവന്‍, സ്വാഗത സംഘം ചെയര്‍മാന്‍ രഞ്ജിത്ത് എം ആര്‍, ജനറല്‍ കണ്‍വീനര്‍ പി ഐ ഐപ്പ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ടോമിച്ചന്‍ കെ ജെ പ്രസിഡന്റായും, ബിജു വി ജെ, രഞ്ജിനി വി ആര്‍, ഷൈജു തോമസ്, ബെന്നി ജോസഫ്, ഗീത എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും അനീഷ് സി എസ് സെക്രട്ടറിയായും ഷിനോയ് മാണി, രഞ്ജിത്ത് പി ആര്‍, ശ്രീകല കെ ആര്‍, ലിബിന്‍ പി എസ്, വിനോദ് കുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും, പി എം രണ്‍ദീപ് ട്രഷറര്‍ എന്നിങ്ങനെ 25 അംഗ ഏരിയാ കമ്മിറ്റിയെയും 23 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
What's Your Reaction?






