വിളക്കിത്തല നായര്‍ സമാജം ഇടുക്കി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി
വിളക്കിത്തല നായര്‍ സമാജം ഇടുക്കി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി

ഇടുക്കി: വിളക്കിത്തല നായര്‍ സമാജം ഇടുക്കി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനവും പ്രതിഭകളെ ആദരിക്കലും നടത്തി. കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപം ഉടുമ്പന്‍ചോല ഗവ. സെര്‍വന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ സംസ്ഥാന രജിസ്ട്രാര്‍ സജീവ് സത്യന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നിജേഷ് കെ നാരായണന്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. താലൂക്ക് ട്രഷറര്‍ അശ്വതി രവീന്ദ്രന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കട്ടപ്പന ശാഖാ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി വി എസ്, തോപ്രാംകുടി ശാഖ പ്രസിഡന്റ് ഷാജി പി കെ, അയ്യപ്പന്‍കോവില്‍ ശാഖ പ്രസിഡന്റ് ബിന്ദു ഓമനക്കുട്ടന്‍, വാഴത്തോപ്പ് ശാഖ പ്രസിഡന്റ് ബിനീഷ്, ഇടുക്കി മഹിളാ സമാജം താലൂക്ക് പ്രസിഡന്റ്് ശ്രീകല രാജു, കട്ടപ്പന ശാഖ സെക്രട്ടറി രാജേന്ദ്രന്‍ എ പി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






