ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം 28ന് അടിമാലിയില്‍ ആരംഭിക്കും 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം 28ന് അടിമാലിയില്‍ ആരംഭിക്കും 

May 27, 2025 - 15:20
 0
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം 28ന് അടിമാലിയില്‍ ആരംഭിക്കും 
This is the title of the web page
ഇടുക്കി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി അടിമാലിയില്‍ നടത്തുന്ന പുസ്തകോത്സവം ബുധനാഴ്ച രാവിലെ 10ന് അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അടിമാലി ഗവ. ഹൈസ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായാണ് പുസ്തകോത്സവം നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഇടുക്കിയുടെ എഴുത്ത് വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ കാഞ്ചിയാര്‍ രാജന്‍ മോഡറേറ്ററാകും. ഉച്ചയ്ക്കുശേഷം കോനാട്ട് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നാല് പുസ്തകങ്ങളുടെ പ്രകാശനം നടക്കും. 5ന്മ്യൂസിക്കല്‍ ഷോ. 29ന് രാവിലെ സാഹിത്യ ക്വിസ്, വൈകിട്ട് കലാസന്ധ്യ എന്നിവ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി എന്‍ ബാലകൃഷ്ണന്‍ ആചാരി, വിനു സ്‌കറിയ, പി എന്‍ ചെല്ലപ്പന്‍ നായര്‍, കെ ശിവന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow