ചിന്നക്കനാലില്‍ വീണ്ടും ഭീതി പരത്തി ചക്കക്കൊമ്പന്‍
ചിന്നക്കനാലില്‍ വീണ്ടും ഭീതി പരത്തി ചക്കക്കൊമ്പന്‍

ഇടുക്കി:ചിന്നക്കനാലില്‍ ഭീതി പരത്തി ചക്കക്കൊമ്പന്‍. ചിന്നക്കനാല്‍ ടൗണില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയെത്തിയ ആന മേഖലയില്‍ മണിക്കൂറുകള്‍ നിലയുറപ്പിച്ചു. ചിന്നക്കനാല്‍ അന്ന ബേക്കറിയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ചക്കക്കൊമ്പന്‍ 301 കോളനിയില്‍ വീടിനു നേരെയും ആക്രമണം നടത്തിയിരുന്നു. വീടുകള്‍ക്കും വാഹങ്ങള്‍ക്കും നേരെ ചക്കക്കൊമ്പന്‍ ആക്രമണം നടത്തുന്നത് പതിവാണ്. അപകടകാരിയായ ആന പതിവായി ജനവാസ മേഖലയിലിറങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
What's Your Reaction?






