മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക്

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച വൈകിട്ട് നാലോടെ 139.6 അടിയിലെത്തി. മഴ ശമിച്ചെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കാര്യമായി കുറഞ്ഞിട്ടില്ല. സെക്കന്‍ഡില്‍ 2691.50 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. 300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. കഴിഞ്ഞ ദിവസത്തെ കനത്തമഴയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മഴ കുറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
What's Your Reaction?






