ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി
ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി
ഇടുക്കി: ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എംഇഎസ് ജില്ലാ പ്രസിഡന്റും സ്‌കൂള്‍ സെക്രട്ടറിയുമായ ബാസിത് ഹസന്‍ അധ്യക്ഷനായി. എംഇഎസ് എയ്ഡഡ് സ്‌കൂള്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി യു ഹംസക്കോയ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് മായ വസുന്ധരാദേവി, പ്രിന്‍സിപ്പല്‍ അബ്ദു റസാഖ്, പിടിഎ പ്രസിഡന്റ് ലൗലി സാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?