അഡ്വ. സേനാപതി വേണുവിന്റെ എംഎല്‍എ ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു
അഡ്വ. സേനാപതി വേണുവിന്റെ എംഎല്‍എ ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണുവിന്റെ ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കേക്കവലയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച് ഓഫീസ് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ആരംഭിച്ചു. മണ്ഡലത്തിലെ ആളുകള്‍ക്ക് 24 മണികൂറും ഓഫീസിന്റെ സേവനം ലഭ്യമാക്കുന്നതുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഭദ്രദീപം തെളിയിക്കല്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഏറ്റവും അധികം ലീഡ് നേടിയ 105-ാം ബൂത്തിന്റെ പ്രസിഡന്റ് സി ജെ തോമസ് നിര്‍വഹിച്ചു വിവിധ അവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഏത് സമയവും ഓഫീസുമായി ബന്ധപ്പെടാമെന്ന് എംഎല്‍എ അറിയിച്ചു. തോമസ് രാജന്‍, ബെന്നി തുണ്ടത്തില്‍, എം ജെ കുര്യന്‍, സി എസ് യാശോധരന്‍, എം പി ജോസ്, മുകേഷ് മോഹന്‍, കിങ്ങിണി ടീച്ചര്‍, ഷിഹാബ് ഈട്ടിക്കല്‍, കെ ആര്‍ രാമചന്ദ്രന്‍, ശ്യാമള വിശ്വനാഥന്‍, മിനി ടോമി, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?