കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ നവംബർ 4ന് തൊടുപുഴ വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെൻ്ററിൽ വച്ച് നടത്തപ്പെടും.
കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ നവംബർ 4ന് തൊടുപുഴ വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെൻ്ററിൽ വച്ച് നടത്തപ്പെടും.

കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ നവംബർ നാലാം തിയതി രാവിലെ 10ന് നടക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രക്ഷോഭ പരിപാടികൾക്കും പാർലമെൻ്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കും കൺവെൻഷൻ രൂപം നൽകും. പാർട്ടിയുടെ ജില്ലാ - സംസ്ഥാന നേതാക്കൾ കൺവെൻഷനിൽ സംസാരിക്കുമെന്നും സി.പി മാത്യു പറഞ്ഞു.
What's Your Reaction?






