അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് ഉടുമ്പൻചോല താലൂക്കിൽ തുടക്കം കുറിച്ചു.
അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് ഉടുമ്പൻചോല താലൂക്കിൽ തുടക്കം കുറിച്ചു.

കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു ഉടുമ്പൻചോല താലൂക്കിലെ കുംഭപാറയിൽ തുടക്കമായി. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തെ റേഷൻ കാർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്കാണ് റൈറ്റ് കാർഡ് പദ്ധതിയിലൂടെ ഭക്ഷ്യഉൽപ്പങ്ങൾ ലഭ്യമാകുക. ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്.റൈറ്റ് കാർഡ് ലഭിച്ച തൊഴിലാളികൾക്ക് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്നും മാസത്തിൽ ഒരിക്കൽ സൗജന്യ ഭക്ഷ്യ ധ്യാനങ്ങൾ ലഭിക്കും
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ പദ്ധതിക്ക് തുടക്കം കുറിച്ചു അതിഥി തൊഴിലാളികൾ നിരവധിയുള്ള തോട്ടം മേഖലകൾ കേന്ദ്രികരിച്ചാണ് ആദ്യം പദ്ധതികൾ നടപ്പിലാക്കുന്നതും റൈറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതും ഇതിന്റെ ഭാഗമായി രാജകുമാരി ഗ്രാപഞ്ചായത്തിലെ കുംഭപാറയിലെ അതിഥി തൊഴിലാളികൾക്ക് റൈറ്റ് കാർഡുകൾ വിതരണം ചെയ്‌തു കാർഡുകൾ ലഭിച്ച തൊഴിലാളികൾക്ക് ഈ മാസം മുതൽ റേഷൻ ലഭ്യമാകും.
What's Your Reaction?






