ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. 14ാം പഞ്ചവത്സര പദ്ധതിയുടെയും വാര്‍ഷിക പദ്ധതിയുടെയും വികസന സെമിനാറാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജാമോള്‍ പി കോയ പദ്ധതി വിശദീകരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ദ്രാമോള്‍ ജിന്നി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു ടി എന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ഉലഹന്നാന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോയിന്റ് ബിഡിഒ ജയരാജ് എം നായര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്തംഗങ്ങളും രാഷ്ട്രിയ സാമൂഹ്യ രംഗത്തെ ആളുകളും പങ്കെടുത്തു.
What's Your Reaction?